Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Krishnapuram Cultural Centre

Alappuzha

കൃ​ഷ്ണ​പു​രം സാം​സ്കാ​രി​കകേ​ന്ദ്രം ന​വീ​ക​രി​ക്കും: മ​ന്ത്രി എം. ​ലി​ജു

കാ​യം​കു​ളം: കാ​ടു​ക​യ​റി കി​ട​ക്കു​ന്ന കൃ​ഷ്ണ​പു​രം സാം​സ്കാ​രി​ക കേ​ന്ദ്രം ന​വീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാക്കുമെ​ന്ന് മ​ന്ത്രി എം. ​ലി​ജു. സാം​സ്കാ​രി​ക കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശോ​ച്യാവ​സ്ഥ​യി​ലാ​യ പ്ര​ദേ​ശം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വെ​ട്ടി​ത്തെ​ളി​ച്ച് പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കാ​ൻ ഡി​ടി​പി​സി സെ​ക്ര​ട്ട​റി​ക്ക് അ​ദ്ദേ​ഹം അ​ടി​യ​ന്ത​ര നി​ർ​ദേശം ന​ൽ​കി.

കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ പൊ​തു​മു​ത​ലാ​ണ് യാ​തൊ​രു സം​ര​ക്ഷ​ണ​വു​മി​ല്ലാ​തെ ന​ശി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. കൃ​ത്യ​മാ​യ പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന ​പ്ര​ദേ​ശം നി​ല​വി​ൽ സാ​മൂ​ഹി​കവി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​ലി​യ ദുഃ​ഖ​മു​ണ്ടാ​ക്കു​ന്ന ഈ ​അ​വ​സ്ഥ​യ്ക്ക് ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി​യും ഉ​റ​പ്പു​ന​ൽ​കി​. കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി നാ​ളെ ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക അ​വ​ലോ​ക​നയോ​ഗം ചേ​രും. കാ​യം​കു​ള​ത്തെ വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന യോ​ഗ​ത്തി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യും. ഇ​തി​നാ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ടു​ക​ൾ മു​ൻ​കൂ​ട്ടി സ​മ​ർ​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേശം ന​ൽ​കി.

അ​നു​യോ​ജ്യ​മാ​യ പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി ​പ്ര​ദേ​ശ​ത്തെ കാ​യം​കു​ള​ത്തി​ന്‍റെ പ്ര​ധാ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​ത്തു​കൂ​ടാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​രു ഇ​ട​മാ​ക്കി ഇ​തി​നെ മാ​റ്റു​മെ​ന്നും മ​ന്ത്രി എം. ​ലി​ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up